അനുബന്ധ വാര്‍ത്തകള്‍
- പ്രവാസികളുമായി മാലിദ്വീപിൽനിന്നുമുള്ള രണ്ടാമത്തെ കപ്പൽ ഇന്ന് കൊച്ചിയിലെത്തും, 202 യാത്രക്കാരിൽ 91 പേർ മലയാളികൾ
- 24 മണിക്കൂറിനിടെ 87 മരണം, 3,604 പുതിയ കേസുകൾ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70,756
- കരിപ്പൂരിൽ വിമാനമിറങ്ങിയ നാലുപേർക്ക് രോഗലക്ഷണങ്ങൾ, ആശുപത്രിയിലേയ്ക്ക് മാറ്റി
- ഇതേ നിരക്കിൽ വർധിച്ചാൽ 15 ദിവസംകൊണ്ട് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കും, ലോക്ഡൗൺ ഇളവുകൾ തിരിച്ചടിയായെന്ന് വിലയിരുത്തൽ
- ലോക്ഡൗൺ നീട്ടണം, ആവശ്യം ഉന്നയിച്ച് ആറ് സംസ്ഥാനങ്ങൾ
സംസ്ഥാനത്ത് ഇന്ന് 5 പേർക്കുകൂടി കൊവിഡ്, 4 പേരും വിദേശത്തുനിന്ന് വന്നവര്‍
കേരളത്തില്‍ ഇന്ന് അഞ്ചുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലുപേരും വിദേശത്തുനിന്ന് വന്നവരാണ്. മലപ്പുറം ജില്ലയില്‍ നിന്നാണ് മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടയത്തും പത്തനംതിട്ടയിലും ഓരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചു.
നാലുപേര്‍ വിദേശത്തുനിന്ന് വന്നവരും ഒരാള്‍ ചെന്നൈയില്‍ നിന്ന് എത്തിയവരുമാണ് എന്നതാണ് പ്രത്യേകത. ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല എന്നതും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ എടുത്തുപറഞ്ഞു.
നിലവില്‍ 32 പേരാണ് കേരളത്തില്‍ ചികിത്സയിലുള്ളത്. ഇതില്‍ 23 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് രോഗബാധയുണ്ടായവരാണ്. സംസ്ഥാനത്ത് ഇപ്പോള്‍ 34 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.