75-ാം പിറന്നാളിന്റെ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 24 മെയ് 2020 (11:01 IST)
കൊവിഡ് മഹാമാരിയെ തടയിടാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75 വയസ്സ്. മാഹാരോഗത്തിന്റെ മുന്നിൽ ലോകമെങ്ങും വിറച്ചുനിൽക്കുമ്പോളും തന്റെ സ്വതസിദ്ധമായ ശൈലിയിൽ കുലുക്കമില്ലാതെ സകല പ്രതിരോധ പ്രവർത്തനങ്ങളുടെയും അമരത്താണ് മുഖ്യമന്ത്രി.

കൊവിഡ് പശ്ചാത്തലത്തിൽ യാതൊരുവിധത്തിലുമുള്ള ആഘോഷങ്ങളുമില്ലാതെ ഒരു സാധാരണദിനമായാണ് മുഖ്യമന്ത്രിയുടെ ആഘോഷവും ക്ടന്നുപോകുന്നത്. നേരത്തെ സർക്കാരിന്റെ നാലാം വാർഷികദിനത്തിൽ ആഘോഷമുണ്ടാവില്ലെന്നും ഇത്തരത്തിൽ പ്രഖ്യാപനമുണ്ടായിരുന്നു. മുഖ്യമന്ത്രി ആവുന്നതിന് മുൻപ് കർക്കശക്കാരാനും, മാധ്യമങ്ങളോട് ഒരിക്കലും സൗമ്യനായി പെരുമാറാത്ത വ്യക്തിയെന്നും പേര് കേട്ടിരുന്ന പിണറായി പക്ഷേ കേരളരാഷ്ട്രീയ ചരിത്രത്തിൽ തന്നെ മാധ്യമങ്ങളെ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയ വ്യക്തിയാണ്.

2018, 2019 കാലത്തിലെ പ്രളയദുരന്ത സമയത്തിൽ കേരളജനതയ്‌ക്ക് കരുത്തേകിയ ഒട്ടേറെ വാർത്താസമ്മേളനങ്ങൾ കൊവിഡ് ആശങ്ക വിതക്കുന്ന വേളയിലും അദ്ദേഹം തുടരുന്നു.മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും ജനങ്ങൾക്ക് ആത്മവിശ്വാസം ഏകുന്നതിലും മുഖ്യമന്ത്രി വിജയമാകുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.നാലുവർഷം മുൻപ് മേയ് 25ന് അധികാരമേൽക്കുന്നതിനു തൊട്ടുതലേന്നാണ് തന്റെ യഥാർഥ ജനനത്തീയതി ഒരു സസ്പെൻസ് പോലെ മുഖ്യമന്ത്രി പുറത്തുവിട്ടത്. അതുവരെ മാർച്ച് 24 എന്നായിരുന്നു അറിഞ്ഞിരുന്നത്.

ഇന്ന് നാല് വർഷങ്ങൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ 15 വർഷത്തിലേറെ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു റെക്കോർഡിട്ട നേതാവെന്ന റെക്കോർഡ് പിണറായി വിജയന് കൂടെയുണ്ട്.കൊവിഡ് വിരുദ്ധ പോരാട്ടത്തിന് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സാധിക്കുന്ന ബ്രാൻഡ് എന്ന നിലയിലേക്ക് അത് വളരുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :