അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്ലിൽ എന്നെയാരും വാങ്ങാത്തത് നന്നായി: മാർനസ് ലബുഷെയ്ൻ
- സംസ്ഥാനത്ത് ഇന്ന് 38,607 പേർക്ക് കൂടി കൊവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5
- സെറ്റില്‍ ആറുപേര്‍ക്ക് കൊവിഡ്, ചിത്രീകരണം നിര്‍ത്തിവെച്ച് രജീഷ വിജയന്റെ 'സര്‍ദാര്‍'
- സംസ്ഥാനത്ത് പൾസ് ഓക്സി മീറ്ററിന് ക്ഷാമം, ലഭ്യമായവ നിലവാരം കുറഞ്ഞവ, അമിത വില ഈടക്കുന്നുവെന്നും പരാതി
- യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രി ചെന്നിത്തല; എ ഗ്രൂപ്പിന് കൂടുതല്‍ മന്ത്രിമാര്‍, ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന്
മെയ് 4 മുതൽ 9 വരെ സംസ്ഥാനത്ത് കർശന നിയന്ത്രണം, ഓക്‌സിജൻ വാർ റൂമുകൾ ഉടൻ തുടങ്ങും
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ചൊവ്വ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഈ ദിവസങ്ങളിൽ ആവശ്യമായ കടകൾ മാത്രമായിരിക്കും തുടർന്ന് പ്രവർത്തിക്കുക. ഡോർ ഡെലിവറി സംവിധാനം കടകൾ ഏർപ്പെടുത്തണം. അതേസമയം ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും അനാവശ്യ സഞ്ചാരവും നിയന്ത്രിക്കും. ഈ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ കാര്യക്ഷമമാണോ എന്ന് നിരീക്ഷിച്ച ശേഷം കൂടുതല്‍ കടുത്ത നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ അതിലേക്ക് പോകും. മുഖ്യമന്ത്രി പറഞ്ഞു.