അനുബന്ധ വാര്‍ത്തകള്‍
- ഈ വര്‍ഷം ഇടുക്കി ജില്ലയില്‍ മാത്രം നടന്നത് 5കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്!
- ഓൺലൈൻ ട്രേഡിംഗിൻ്റെ പേരിൽ 1.8 കോടി തട്ടിയ കേസിൽ നാലു പേർ അറസ്റ്റിൽ
- മുക്കുപണ്ടം പണയം വച്ച് ഒന്നര ലക്ഷം തട്ടിയ യുവാവ് പിടിയിൽ
- തൊഴിൽ വാഗ്ദാന തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയ അഭിഭാഷകൻ പിടിയിൽ
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ.
ചിട്ടിഫണ്ടിലൂടെ കോടികൾ തട്ടിയെടുത്ത കേസിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട: ചിട്ടിഫണ്ടിലൂടെ കോടികൾ തട്ടിയെടുത്ത കേസിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനല്ല എസ്.എൻ ചിറ്റ്സ് & ഫൈനാൻസ് ബോർഡിലെ അംഗങ്ങളായ കേസിലെ ഒന്നാം പ്രതി കവിയൂർ ഞാലിക്കണ്ടം രാധാനിലയത്തിൽ സദാശിവൻ (88), ആറാം പ്രതി ചങ്ങനാശേരി പെരുന്ന പുത്തൻ പറമ്പിൽ വിശ്വനാഥൻ (68) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നൂറുകണക്കിന് ഇടപാടുകാരിൽ നിന്ന് കോടികൾ തട്ടിയെടുത്തതായാണ് കേസ്. സ്ഥിര നിക്ഷേപത്തിൻ്റെ പേരിലായിരുന്നു തട്ടിപ്പുകളിൽ അധികവും. ചിലർക്ക് 25 ലക്ഷം വരെ നഷ്ടപ്പെട്ടതായാണ് വിവരം.15 വർഷത്തോളം പ്രവർത്തിച്ച ചിട്ടിക്കമ്പനിയുടെ ആസ്ഥാനം തിരുവല്ലയാണ്. എന്നാൽ 3 വർഷം മുമ്പ് സ്ഥാപനം അടച്ചു പൂട്ടി. തുടർന്ന് ഉടമകൾ മുങ്ങുകയും ചെയ്തു.
ചിട്ടികമ്പനിയുടെ ഏഴംഗ ബോർഡിൽ ഉണ്ടായിരുന്ന രണ്ടാം പ്രതി പുരുഷോത്തമൻ, ഏഴാം പ്രതി രാജേന്ദ്രൻ എന്നിവർ നേരത്തേ മരിച്ചിരുന്നു. മറ്റു പ്രതികൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.