ഓൺലൈൻ ട്രേഡിംഗിൻ്റെ പേരിൽ 1.8 കോടി തട്ടിയ കേസിൽ നാലു പേർ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 11 ജൂലൈ 2024 (14:41 IST)
കണ്ണർ: ട്രേഡിംഗിൻ്റെ പേരിൽ സ്വദേശിയിൽ നിന്ന് 1.8 കോടി തട്ടിയെടുത്ത കേസിൽ 4 പേർ പിടിയിലായി. കോഴിക്കോട് താമരശേരി സ്വദേശികളായ കബീർ, വാസിൽ, ആദിൽ, പെരാമ്പ്ര സ്വദേശി അൽഫാസ് എന്നിവരാണ് പിടിയിലായത്. കണ്ണർ സൈബർ
പോലീസ് എസ്.എച്ച് ഒ
ഷജു ജോസഫിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


പ്രതികൾക്ക് ഉത്തരേന്ത്യൻ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും സംഭവത്തിൽ നാലു പേർ കൂടി പിടിയിൽ ആകാനുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :