1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Childrens home case

പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ സ്‌റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ടു

Arrested Accused
പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ സ്‌റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് മുങ്ങിയത്. സ്റ്റേഷന്റെ പുറകുവശത്തുകൂടിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കൊപ്പം പിടിയിലായ കൊല്ലം സ്വദേശി ടോം തോമസ് സ്‌റ്റേഷനിലുണ്ട്. 
 
രക്ഷപ്പെട്ട പ്രതിക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടക്കുന്നുണ്ട്. ബെംഗളൂരുവില്‍ നിന്ന് ഹോട്ടലില്‍ മുറി എടുക്കുന്നതിനിടെയാണ് യുവാക്കള്‍ അറസ്റ്റിലാകുന്നത്. ഇവര്‍ക്കെതിരെ പോക്‌സോ കേസുകള്‍ ചുമത്തിയിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്‌സിന് പരീക്ഷണാനുമതി