ആലപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 22 ജനുവരി 2022 (20:46 IST)
ആലപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പില്‍. ഒക്ടോബര്‍ 14ന് ജോലിസ്ഥലത്തുനിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റെ മൃതദേഹമാണ് ലഭിച്ചത്. ഹരിപ്പാട് ക്ഷേത്രത്തിന് സമീപം വീടുനിര്‍മ്മാണത്തിനായി എത്തിയതായിരുന്നു ഇയാള്‍. മറ്റു ജോലിക്കാര്‍ക്കൊപ്പെം ഇവിടെ തന്നെയായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 14ന് രാത്രി മുതല്‍ സേവ്യറിനെ കാണാതാകുകയായിരുന്നു.

കന്യാകുമാരിയില്‍ നിന്ന് സേവ്യറിന്റെ ഭാര്യ സുജയടക്കമുള്ള ബന്ധുക്കള്‍ എത്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ഒരിടത്തും എത്താതിരുന്ന സമയത്താണ് മൃതദേഹം ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :