അനുബന്ധ വാര്‍ത്തകള്‍
- സൈനികനായ അച്ഛന്റെ തോക്ക് ഉപയോഗിച്ച് ടിക്ടോക് വീഡിയോ, അബദ്ധത്തിൽ വെടിയേറ്റ് 17കാരന് ദാരുണാന്ത്യം
- നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ വീട്ടിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ
- പ്രണയനൈരാശ്യം; കാമുകന് വീഡിയോ കോൾ ചെയ്ത് കൊണ്ട് കാമുകി തൂങ്ങി മരിച്ചു, സംഭവം പീരുമേട്ടിൽ
- കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പാമ്പ് കടിച്ചു; കല്ലുതട്ടി മുറിഞ്ഞതാണെന്ന് കരുതി വീട്ടുകാർ; രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
- 'എന്റെ മകനോട് ക്ഷമിക്കണം, അപേക്ഷയാണ്’ - നിര്‍ഭയയുടെ അമ്മയോട് മകന്റെ ജീവന് വേണ്ടി യാചിച്ച് പ്രതിയുടെ അമ്മ
സന്ധ്യയ്ക്ക് മുട്ടിലിഴഞ്ഞ് വഴിയിലിറങ്ങി; പിഞ്ചുകുഞ്ഞ് കാറുതട്ടി മരിച്ചു
ബുധനാഴ്ച വൈകിട്ട് 6.15ഓടെയാണ് സംഭവം.
വിളക്കുവയ്‌ക്കുവാൻ അമ്മ പിന്നോട്ട് തിരിഞ്ഞപ്പോൾ ഇടവഴിയിലേക്ക് മുട്ടിലിഴിഞ്ഞിറങ്ങിയ ഒൻപതുമാസം പ്രായമുള്ള കുഞ്ഞ് കാറുതട്ടി മരിച്ചു. ആലപ്പുഴ കരളകം വാർഡിൽ കൊച്ചുകണ്ടത്തിൽ ജി. രാഹുൽ കൃഷ്ണയുടെ മകൾ ശിവാംഗിയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.15ഓടെയാണ് സംഭവം.
ഇവർ സതാനം വാർഡിൽ സായികൃപ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുന്ന സമയത്ത് കുട്ടി പുറത്തേക്കിറങ്ങുകയായിരുന്നു. വഴിയോട് ചേർന്നുള്ള വീടിന് ഗേറ്റ് ഇല്ലായിരുന്നു. വഴിയുടെ വളവിലായിരുന്നു വീട്.
ഇരുട്ടുപരന്നതിനാൽ കുട്ടി പുറത്തിറങ്ങിയത് ആരും കണ്ടില്ല. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുൽ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. നോർത്ത് പോലീസ് കേസെടുത്തു.