1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Newly wed was found dead

നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ വീട്ടിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ

എട്ട് മാസം മുൻപാണ് ഇവാർ വിവാഹിതരായത്.

Death
തളിപ്പറമ്പ് കുറ്റിക്കോലിൽ നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി തേരു കുന്നത്ത് വീട്ടിൽ സുധീഷ് ഭാര്യ തമിഴ്നാട് പൂത്തൂർ സ്വദേശി ഇസക്കിറാണിയെന്ന രേഷ്‌മ എന്നിവരാണ് മരിച്ചത്. എട്ട് മാസം മുൻപാണ് ഇവാർ വിവാഹിതരായത്. 
 
സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്‌മയുടെ മൃതദേഹം കഴുത്തിൽ കയർ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് വീടിന്റെ കുളിമുറിയിൽ മൃതദേഹങ്ങൾ കണ്ടത്. 
 
കൂലിപ്പണിക്കാരാനാണ് സുധീഷ്. കുടുംബാഗങ്ങൾ തമ്മിൽ ആലോചിച്ചു നടത്തിയ വിവാഹമായിരുന്നു ഇവരുടെത്. വിവാഹത്തിനു ശേഷം കുറ്റിക്കോൽ വേട്ടക്കൊരു മകൻ ക്ഷേത്രത്തിനു സമീപത്തുള്ള വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. 
About Writer
റെയ്‌നാ തോമസ്
അടുത്ത ലേഖനം
ദേഹത്ത് ബോംബുണ്ടെന്ന് യുവതി; ഭയന്നുവിറച്ച് പൈലറ്റും യാത്രക്കാരും; എയർ ഏഷ്യാ വിമാനം തിരിച്ചിറക്കി