രണ്ട് സ്തീകളെ ഞാൻ കൊന്നു, ലൈവ് ഷോയിൽ യുവാവിന്റെ വെളിപ്പെടുത്തൽ, സ്റ്റുഡിയോയിൽ എത്തി അറസ്റ്റ് ചെയ്ത് പൊലീസ്

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 15 ജനുവരി 2020 (18:01 IST)
ചണ്ഡീഗഡ്: ലൈവ് ടെലിവിഷൻ പരുപാടിക്കിടെ രണ്ട് സ്ത്രീകളെ താൻ കൊലപ്പെടുത്തി എന്ന് തുറന്നുസമ്മതിച്ച് യുവാവ്. ചണ്ഡീഗഡിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പത്ത് വർഷത്തിനിടെ രണ്ട് സ്ത്രീകളെ താൻ കൊലപ്പെടുത്തി എന്നാണ് 31കരനായ മനന്ദർ സിങ് ലൈവ് ഷോയിലൂടെ വെളിപ്പെടുത്തിയത്ത്. നാടകീയ സംഭവങ്ങളാണ് പിന്നീട് ടെലിവിഷൻ സ്റ്റുഡിയോയിൽ ഉണ്ടായത്.

കൂടെ താമസിച്ചിരുന്ന 27കാരിയായ സറബ്‌ജിത് കൗറിനെ ന്യൂയർ രാത്രിയിൽ ഹോട്ടൽ മുറിയിൽ വച്ച് കൊലപ്പെടുത്തി. കൂടാതെ 2010 മറ്റൊരു പെൺകുട്ടിയെയും താൻ കൊന്നിട്ടുണ്ട് എന്നുമായിരുന്നു യുവാവിന്റെ വെളുപ്പെടുത്തൽ. ഇതോടെ പരുപാടി നടക്കുന്നതിനിടയിൽ സ്റ്റുഡിയോ ഫ്ലോറിലെത്തി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും അന്യ പുരുഷന്മാരുമായി ബന്ധം പുലർത്താൻ തുടങ്ങിയതോടെയാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ.

സറബ്ജിത് കൗറിന് സഹോദരന്റെ ഭാര്യയുടെ സഹോദരനുമായി ബന്ധം ഉണ്ടായിരുന്നു. കർണലിൽ വച്ച് കൊലപ്പെടുത്തിയ റെനു എന്ന പെൺകുട്ടിക്ക് ഉത്തർപ്രദേശ് സ്വദേശിയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. 2010ൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഇയാളെ ഹരിയാന പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കീഴ്ക്കോടതി ഇയാൾ കുറ്റക്കാരനണ് എന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ എന്നാൽ ഹരിയാന ഹൈക്കോടതിയിൽ നിന്നും പ്രതി ജാമ്യം നേടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :