1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. chief minister, personal assistant, surendran

മുഖ്യമന്ത്രിയുടെ പിഎ ചമഞ്ഞു തട്ടിപ്പ്

മുഖ്യമന്ത്രി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പി.എ ചമഞ്ഞ് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫായ സുരേന്ദ്രന്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ കോട്ടയം അതിരമ്പുഴ ഐക്കാട്ടില്‍ പറമ്പ് ബാബു സുരേന്ദ്രന്‍ എന്ന 42 കാരനാണു പൊലീസ് വലയിലായത്.
 
സംസ്ഥാന ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയില്‍ നടിച്ച് സിംഗപൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് റാന്നി സ്വദേശികളായ രണ്ട് പേരില്‍ നിന്ന് ഏഴു ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. എന്നാല്‍ പണം നല്‍കി ഏറേ നാളായിട്ടും ജോലി ലഭിക്കാതായപ്പോള്‍ യഥാര്‍ത്ഥ സുരേന്ദ്രനെ നേരിട്ട് കണ്ടപ്പോഴാണു കള്ളക്കളി മനസിലായത്. 
 
പൊലീസില്‍ നല്‍കിയ പരാതി അനുസരിച്ചാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാന്നൂര്‍, പാല, റാന്നി, ചങ്ങനാശേരി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ബാബു സുരേന്ദ്രനെതിരെ അനവധി തട്ടിപ്പു കേസുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.  
About Writer
JOYS JOY