അനുബന്ധ വാര്‍ത്തകള്‍
- യൂട്യൂബ് എന്ന പേരിൽ ജീവിതം കളയുകയാണോ എന്ന് പലരും ചോദിച്ചു, ബന്ധുക്കൾ പോലും വിമർശിച്ചു: കരിക്കിലെ ജോർജ് പറയുന്നു
- സംസ്ഥാനത്ത് ഇന്ന് 543 പേർക്ക് കൊവിഡ്, പരിശോധിച്ചത് 17,804 സാമ്പിളുകൾ
- 48 മണിക്കൂർ പണിമുടക്കിൽ നിന്നും സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് ഫിയോക്
- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
- സിൽവർ ലൈൻ ഉപേക്ഷിച്ചില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് ശ്രീലങ്കയുടെ വിധി: കെ സുരേന്ദ്രൻ
തൃശൂർ ചേർപ്പിൽ അനിയൻ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെ: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
തൃശൂർ ചേർപ്പിൽ അനിയൻ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിൽ ശ്വാസകോശത്തിൽ നിന്ന് മണ്ണ് കണ്ടെത്തി. കഴുത്ത് ഞെരിച്ചുകൊന്നുവെന്നായിരുന്നു പ്രതിയുടെ മൊഴി.
മദ്യപിച്ച് ബഹളമുണ്ടാക്കിയ ചേട്ടൻ ബാബുവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ഇന്നലെ പ്രതി സാബു മൊഴി നൽകിയത്. കഴുത്ത് ഞെരിച്ചതിനെ തുടർന്ന് ബാബു അബോധാവസ്ഥയിലായപ്പോൾ മരിച്ചുവെന്ന് കരുതിയാണ് അനിയൻ കുഴിച്ചിട്ടത്. തലയിൽ ആഴത്തിൽ മുറിവും ശ്വാസകോശത്തിൽ മണ്ണും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.
ശനിയാഴ്‌ച രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. കൊല നടത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നു. മൃതദേഹത്തിന്റെ കൈകൾ പുറത്തുകണ്ട നാട്ടുകരാണ് വിവരം പോലീസിനെ അറിയിച്ചത്. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ രണ്ട് ദിവസം മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു.