48 മണിക്കൂർ പണിമുടക്കിൽ നിന്നും സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് ഫിയോക്

അഭിറാം മനോഹർ| Last Modified വെള്ളി, 25 മാര്‍ച്ച് 2022 (17:21 IST)
രണ്ട് ദിവസത്തെ പൊതുപണിമുടക്കിൽ നിന്ന് സംസ്ഥനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകൾ പൂർണമായി തുറന്ന വരുന്ന സമയമാണിതെന്നും ഈ ഘട്ടത്തിൽ തിയേറ്ററുകൾ അടച്ചിടുന്നത് തിരിച്ചടിയാകുമെന്നും ഫിയോക് അഭിപ്രായപ്പെട്ടു.

ഇന്ധനവില വർധനവടക്കമുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ തിങ്കൾ,ചൊവ്വ ദിവസങ്ങളിലാണ് സംയുക്ത തൊഴിലാളി യൂണിയൻ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. കേരളത്തിൽ

ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ സഹകരിക്കാനാണ് ആഹ്വാനം. മോട്ടോർ വാഹനമേഖല, കെ.എസ്.ആർ.ടി.സി, വ്യാപാര മേഖല എന്നിവ പണിമുടക്കാൻ ആഹ്വാനം ചെയ്തതോടെ പൊതുഗതാഗതത്തേയും കടകമ്പോളങ്ങളെയും പണിമുടക്ക് ബാധിക്കും.

ട്രെയിനുകൾ സർവ്വീസ് നടത്തുമെങ്കിലും ട്രെയിനുകളിൽ യാത്ര ഒഴിവാക്കി പൊതുജനവും സഹകരിക്കണമെന്നും സംയുക്ത തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :