1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chennithala against Pinarayi Vijayan

കണ്ണൂരിലെ നരനായാട്ടില്‍ മുഖ്യമന്ത്രി സന്തോഷിക്കുകയാണ്; ജില്ലയില്‍ സമാധാനയോഗം വിളിക്കാത്തത് കുറ്റകരമാണെന്നും ചെന്നിത്തല

കണ്ണൂരിലെ നരനായാട്ടില്‍ മുഖ്യമന്ത്രി സന്തോഷിക്കുകയാണെന്ന് ചെന്നിത്തല

കണ്ണൂര്‍
ഇടതുസര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നത് ഇരട്ടനീതിയാണെന്ന് രമേശ് ചെന്നിത്തല. യു ഡി എഫ് സംസ്ഥാനനേതൃത്വം കണ്ണൂരില്‍ സംഘടിപ്പിച്ച സമാധാനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. പിണറായിയുടെ നീതി സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്ക് വേണ്ടിയുള്ളതാണ്. ജില്ലയില്‍ മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാത്തത് കുറ്റകരമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
 
അസ്‌ലം വധക്കേസിന്റെ അന്വേഷണം വൈകുന്നത് ഇരട്ടനീതിക്ക് തെളിവാണ്. സര്‍ക്കാരിന്റെ അനാസ്ഥയ്ക്ക് പിന്നില്‍ സി പി എമ്മിന്റെ രാഷ്‌ട്രീയ കളിയാണ്. ദേശീയസമ്മേളനം ബി ജെപി കോഴിക്കോട് നടത്തുന്നതിന് പിന്നില്‍ ഗൂഢതന്ത്രമാണ്. കണ്ണൂര്‍ ജില്ലയില്‍ തുടരുന്ന രാഷ്‌ട്രീയസംഘര്‍ഷത്തിന് കൂടുതല്‍ ശക്തി പകരുന്നതിനുള്ള കോപ്പുകൂട്ടാണിതെന്നും അദ്ദേഹം പറഞ്ഞു.
 
സുരക്ഷിതമായി 90 വയസുള്ള സ്ത്രീക്ക് പോലും ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയാണ് സംസ്ഥാനത്ത്‌ ഉള്ളത്. കൊല്ലം കടയ്ക്കലിലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന കോണ്‍ഗ്രസ് നേതാക്കളായ കൊടിക്കുന്നില്‍ സുരേഷിനെയും ബിന്ദു കൃഷ്ണയെയും കമ്യൂണിസ്റ്റുകാർ കയ്യേറ്റം ചെയ്തെന്നും ചെന്നിത്തല പറഞ്ഞു.
അടുത്ത ലേഖനം
സോംനാഥ് ഭാരതിയെ അറസ്റ്റ് ചെയ്തു; അറസ്റ്റ് വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത് സോംനാഥ് ഭാരതി തന്നെ