1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Central jayil poojapura

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ച 145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Trivandrum inn mates
കോവിഡ് രോഗ വ്യാപനം അതി രൂക്ഷമായിരിക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ച മാത്രം 145 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടത്തെ രോഗികളുടെ എണ്ണം 363 ആയി ഉയര്‍ന്നു.
 
ഇന്ന് 298 പേരെയാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ഉദ്യോഗസ്ഥനും ഉള്‍പ്പെടും. ബാക്കിയുള്ള അന്തേവാസികളെയും ഉദ്യോഗഥരെയും വരും ദിവസങ്ങളിലും രോഗ പരിശോധന നടത്തും.  
 
ലേറെ അന്തേവാസികളാണ് ജയിലിലുള്ളത്. ആദ്യഘട്ടത്തില്‍ പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ചവരില്‍ അന്തേവാസികളിലും ഒരാളായ   മണികണ്ഠനെന്ന എഴുപത്തിരണ്ടുകാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 
അടുത്ത ലേഖനം
വന്ദേഭാരത് വഴി വിദേശകറൻസി കടത്തി, യാത്രക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കാൻ സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയതായി റിപ്പോർട്ട്