1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sivsena against PM

കൊവിഡ് സ്ഥിരീകരിച്ച രാമജന്മഭൂമി തലവനുമായി നേരിട്ട് സമ്പർക്കം, പ്രധാനന്ത്രി ക്വാറന്റിനിൽ പോകാത്തത് എന്തെന്ന് ശിവസേന

വാർത്തകൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കതിരെ ശിവസേന രംഗത്ത്. രമക്ഷേത്ര ശിലസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രിയ്ക്കൊപ്പം വേദി പങ്കിട്ട മഹന്ത് നൃത്യ ഗോപാൽ ദസിന് കൊവിഡ് സ്ഥിരീകരിച്ചിട്ടും എന്തുകൊണ്ട് പ്രധാനമന്ത്രി ക്വാറന്റീനിൽ പോകുന്നില്ല എന്നതാണ് ശിവസേനയുടെ ചോദ്യം. ശിവസേനയുടെ മുഖപത്രമായ സാമ്നയിയിലൂടെയാണ് വിമർശനം ഉന്നയിച്ചിരിയ്ക്കിന്നത്.  
 
ഒരു മാസ്ക് പോലും ധരിയ്ക്കതെയാണ് 75 കാരനായ മഹന്ത് നൃത്യ ഗോപാൽ ദാസ് വേദിയിൽ പ്രത്യക്ഷപ്പെട്ടത് എന്നും സാമ്നയിലെ ലേഖനത്തിൽ ശിവസേന വിമർഷിയ്ക്കുന്നു. 'എഴുപത്തഞ്ചു വയസ്സുകാരനായ മഹന്ത് നൃത്യ ഗോപാൽ ദാസ് ഒരു മാസ്‌ക് പോലും വെയ്ക്കാതെയാണ് വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇദ്ദേഹത്തോട് അടുത്തിടപഴകുന്നത് നമ്മള്‍ കണ്ടതാണ്. മഹന്ത് നൃത്യക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നമ്മുടെ പ്രധാനമന്ത്രി ക്വാറന്റീനില്‍ പോകാന്‍ തയ്യാറാണോ എന്നാണ് മുഖപ്രസംഗത്തിലൂടെ ശിവസേനയുടെ പ്രധാന ചോദ്യം.  
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
16 ജിബി വരെ റാം, സ്നാപ്ഡ്രാഗൺ 865 പ്രൊസസർ, 120W ഫാസ്റ്റ് ചാർജിങ്, Mi 10 അൾട്ര ഇന്ത്യൻ വിപണിയിലേയ്ക്ക് !