വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 16 ഓഗസ്റ്റ് 2020 (10:21 IST)
ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേര്‍ക്ക് രോഗബാധ. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,89,682. ആയി. 944 പേരാണ് ഇന്നലെ മാത്രം രോഗബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ അൻപതിനായിരത്തിന് അടുത്തെത്തി. 49,980 പേർക്കാണ് കൊവിഡ് ബാധയെ തുടർന്ന് രാജ്യത്ത് ജീവൻ നഷ്ടമായത്. അതേസമയം കൊവിഡ് മരണനിരക്ക് 1.94 ശതമാനമായി കുറഞ്ഞു എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
6,77,444 പേരാണ്നിലവില്‍ ചികിത്സയിലുള്ളത്. 18,62,258 പേര്‍ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ് കഴിഞ്ഞ ദിവസം മാത്രം 12,000 പേർക്കാണ് മഹാരഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5.8 ലക്ഷമായി. 19,749 പേരാണ് മഹാരാഷ്ട്രയിൽ കോവിഡ്ബാധിച്ച്മരിച്ചത്.