സിബിഎസ്ഇ പ്ലസ്ടു പരീക്ഷ: തീരുമാനം ഇന്നറിയാം

ശ്രീനു എസ്| Last Updated: തിങ്കള്‍, 22 ജൂണ്‍ 2020 (15:21 IST)
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം ഇന്നറിയാം. പരീക്ഷകള്‍ ജൂലൈയില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് ബാധ ശമനമില്ലാതെ തുടരുന്നതിനാല്‍ പരീക്ഷ നടത്തരുതെന്നാണ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ആവശ്യം. ഇതിനായി രക്ഷിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

വിഷയത്തില്‍ നാളെ മറുപടിനല്‍കണമെന്ന് സുപ്രീംകോടതി സിബിഎസ്ഇക്ക് നിര്‍ദേശം നല്‍കി. പരീക്ഷയ്ക്കുപകരം ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും മിക്കവാറും ഫലം പ്രഖ്യാപിക്കുന്നത്. കൂടാതെ ഗ്രേഡുകള്‍ കുറഞ്ഞെന്നു പരാതിപ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഈവര്‍ഷം അവസാനത്തോടെ പരീക്ഷ നടത്താനും സിബിഎസ്ഇ പദ്ധതിയിടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :