അനുബന്ധ വാര്‍ത്തകള്‍
- തിരിച്ചുവരവ് ഒരുങ്ങി തന്നെ, ശ്രീശാന്തിനെ പരിശീലിപ്പിയ്ക്കുന്നത് ബാസ്ക്കറ്റ്ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാന്റെ കോച്ച്
- ജിമെയിലിലൂടെ തന്നെ വീഡിയോ ചാറ്റ് ചെയ്യാം. ഗൂഗിൾ മീറ്റ് ജിമെയിൽ ആൻഡ്രോയീഡ്, ഐഒഎസ് പതിപ്പുകളിലേയ്ക്ക് !
- ഇന്ത്യൻ സൈനികരുടെ ശരീരത്തിൽ കൂർത്ത ആയുധങ്ങൾ കൊണ്ട പരുക്കുകൾ, ഒന്നിലധികം തവണ കുത്തേറ്റ മുറിവുകൾ: വെളിപ്പെടുത്തി ഡോക്ടർ
- കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മുംബൈയില്‍ കൊവിഡ് ദുരന്തത്തിന് സാധ്യത; കൊവിഡ് സ്ഥിരീകരിച്ച 1000പേരെ കാണാനില്ല
കൊവിഡ് ഭീതി: തിരുവനന്തപുരം നഗരത്തിലെ അഞ്ചു റോഡുകള്‍ അടച്ചു
തിരുവനന്തപുരം നഗരത്തിലെ അഞ്ചു റോഡുകള്‍ അടച്ചു. കണ്ടെയ്ന്മെന്റ് സോണിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സിറ്റിപൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയാണ് ഇക്കാര്യം അറിയിച്ചത്. കുമരിചന്ത-അമ്പലത്തറ, കൈതമുക്ക്-ചെട്ടിക്കുളങ്ങര, ജഗതി-കിള്ളിപ്പാലം, അമ്പലത്തറ-കിഴക്കേക്കോട്ട, മരുതൂര്‍കടവ്-കാലടി എന്നീറോഡുകളാണ് അടച്ചത്.
നഗരം പൊലീസിന്റെ കനത്ത നിരീക്ഷണത്തിലാണ്. കണ്ടെയ്ന്മെന്റ് സോണുകളില്‍ മെഡിക്കല്‍ സ്റ്റോറുകളും അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളുമൊഴിച്ച് മറ്റൊരുകടകളും തുറക്കില്ല.