ഹൈദരാബാദ് കൂട്ടബലാത്സംഗ കേസ് : എംഎൽഎയുടെ മകനടക്കമുള്ള പ്രതികൾ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ജൂണ്‍ 2022 (12:35 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എ.ഐ.എം.ഐ.എം. എംഎല്‍എയുടെ മകന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായി. കേസിൽ ഉൾപ്പെട്ട 6 പേരിൽ അഞ്ചുപേരും പ്രായപൂർത്തി ആകാത്തവരാണ്. 18 വയസുള്ള സദ്‌റുദ്ദീൻ മാലിക്കാണ് ഇവരിൽ പ്രായപൂർത്തിയായ ആൾ.

പ്രതികളിൽ ഒരാൾ എംഎൽഎയു മകനും മറ്റൊരാൾ ബന്ധുവുമാണ്. അറസ്റ്റിലായ അഞ്ചു പേര്‍ക്കുമെതിരെ കൂട്ടബലാത്സംഗത്തിനും എംഎല്‍എയുടെ മകനെതിരെ പ്രായപൂര്‍ത്തി ആകാത്തവര്‍ക്കെതിരായ ലൈംഗിക പീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്. മേയ് 28ന്
പബ്ബിൽ നിന്നും വരികയായിരുന്ന 17കാരിയെ വീട്ടിലാക്കാമെന്ന് പറഞ്ഞുകൊണ്ടാണ്
പ്രതികൾ ആഡംബര കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയും ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :