അനുബന്ധ വാര്‍ത്തകള്‍
- ഭക്ഷണം വൈകിയതില്‍ കലിപ്പ്; ഹോട്ടലിലെ ചില്ലു ഗ്ലാസുകള്‍ തകര്‍ത്ത് പള്‍സര്‍ സുനി
- ഏഴര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പള്‍സര്‍ സുനി വ്യാഴാഴ്ച ജാമ്യത്തിലിറങ്ങും
- നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ജാമ്യം
- പിന്നിലാരോ ഉണ്ടെന്ന് കോടതി; പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി
- പിസി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി ഐസിയുവില്‍; ആശുപത്രിയില്‍ പോലീസ് കാവല്‍
ജാമ്യ വ്യവസ്ഥ ലംഘിച്ചു: പള്‍സര്‍ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട്
ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കാട്ടി പള്‍സര്‍ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞദിവസം പള്‍സര്‍ സുനി കുറുപ്പുംപടിയില്‍ ഹോട്ടലില്‍ കയറി ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം തന്നെ സുനിയെ അറസ്റ്റ് ചെയ്തിരുന്നു.
സുനിയുടെ ജാമ്യം റദ്ദാക്കണമെന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. കര്‍ശന ജാമ്യ വ്യവസ്ഥകളോടെയാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി കൂടിയായ പള്‍സര്‍ സുനിയെ ജാമ്യത്തില്‍ വിട്ടത്. ഹോട്ടലിലെത്തിയ സുനി ഭക്ഷണം ലഭിക്കാന്‍ വൈകി എന്നാരോപിച്ച് ആക്രമണം നടത്തുകയായിരുന്നു.
ഹോട്ടലിലെ ക്ലാസ് എറിഞ്ഞുടക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. ഹോട്ടലുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സുനിയെ അറസ്റ്റ് ചെയ്തത്.