രേണുക വേണു|
Last Modified തിങ്കള്‍, 24 ഫെബ്രുവരി 2025 (08:50 IST)
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയതിനു കൊച്ചിയിലെ ഹോട്ടലില്‍ പള്‍സര്‍ സുനിയുടെ അതിക്രമം. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനി എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തുകയായിരുന്നു.
ഹോട്ടല്‍ ജീവനക്കാരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ തകര്‍ത്തു. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കുറുപ്പുപടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഭക്ഷണം വൈകിയതാണ് പള്‍സര്‍ സുനി പ്രകോപിതനാകാന്‍ കാരണമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍നിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനി വീണ്ടും കേസില്‍ പ്രതിയാകുന്നത്.