അമേരിക്കയിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി

Sumeesh| Last Modified ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (12:15 IST)
അമേരിക്കയിലെ രണ്ടാഴ്ചയോളം നീണ്ട ചികിത്സക്ക് ശേഷം മുഖ്യമന്ത്രി
പിണറായി വിജയന്‍ കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.30നാണ് അദ്ദേഹം കേരളത്തിലെത്തിയത്. രാവിലെയോടെ സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്തി അദ്ദേഹം ചുമതലകൾ ഏറ്റെടുത്തു.

തിങ്കളാഴ്ച മുഖ്യമന്ത്രി കേരളത്തിലെത്തുമെന്നാണ് നേരത്തെ വ്യവസയ മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കിയിരുന്നത്. സെപ്തംബർ രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്. അമേരിക്കയിലിരുന്നുകൊണ്ട് തന്നെ ഈ ഫയല്‍ സംവിധാനം വ‍ഴി മുഖ്യമന്തി സംസ്ഥാനത്തിന്‍റെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :