നമ്മുടെ പ്രധാമന്ത്രി കള്ളനാണെന്നാണ് മുൻ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നത്; റഫേൽ കരാറിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

Sumeesh| Last Modified ശനി, 22 സെപ്‌റ്റംബര്‍ 2018 (17:58 IST)
മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഓലാദിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര
മോദിയെ കടന്നാക്രമിച്ച് കോൺഗ്ര അധ്യക്ഷൻ രാഹുൽ ഗാന്ധി. നമ്മുടെ പ്രധാനമന്ത്രി കള്ളനാണെന്നാണ് മുൻ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നതെന്നും. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. മറുപടി നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

റഫേൽ ഇടപാടിൽ ഇന്ത്യൻ സർക്കാരിന്റെ നിർദേശപ്രകാരമാണ്
അനിൽ അംബാമിയുടെ സ്ഥാപനത്തെ കരാറിൽ ഉൾപ്പെടുത്തിയത് എന്നായിരുന്നു. മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. ധനമന്ത്രിയും പ്രതിരോധമന്ത്രിയും വിഷയത്തിൽ നിലപാട് വ്യക്തമാക്കി കഴിഞ്ഞു, ഇനി സംസാരിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും രാഹുൽ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :