ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

ആലപ്പുഴ| JOYS JOY| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2015 (09:50 IST)
ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ദേശീയപാതയിലെ ചേപ്പാട് ജംഗ്‌ഷനില്‍ ആയിരുന്നു അപകടം. കാറിന്റെ ഡ്രൈവര്‍ മൈനാഗപ്പള്ളി സ്വദേശി അജിത്താണ് മരിച്ചത്.

കല്‍ക്കരി കൊണ്ടു പോവുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ ഉണ്ടായിരുന്ന തോമസ് വൈദ്യന്‍ എന്ന ആള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :