ശല്യക്കാരില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ജവാനെ നാട്ടുകാര്‍ തല്ലിക്കൊന്നു

മീററ്റ്| JOYS JOY| Last Modified ഞായര്‍, 16 ഓഗസ്റ്റ് 2015 (11:40 IST)
ശല്യക്കാരില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ജവാനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ആയിരുന്നു സംഭവം. മുപ്പത്തഞ്ചുകാരനായ നായിക് വേദ് മിത്ര ചൌധരിയാണ് കൊല്ലപ്പെട്ടത്. 416 എഞ്ചിനിയറിംഗ് ബ്രിഗേശിലെ ലാന്‍സ് നായിക് ആയിരുന്നു ഇയാള്‍.

മീററ്റിലെ ഹാര്‍ദേവ് നഗറിലെ റോഹ്ത റോഡില്‍ ആയിരുന്നു സംഭവം. മില്‍ക്ക് ബൂത്തിലേക്ക് പോകുകയായിരുന്ന ചൗധരി അവിടെ ഒരു കൂട്ടം ആളുകള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചൌധരിയും പെണ്‍കുട്ടിയുടെ അച്‌ഛനും ചേര്‍ന്ന് ശ്രമിച്ചു.

സംഘത്തില്‍ ഉണ്ടായിരുന്ന ആകാശ് എന്നയാള്‍ ഇതില്‍ രോഷാകുലനാകുകയും കൂട്ടുകാരെ വിളിച്ചു വരുത്തി ചൌധരിയെ ആക്രമിക്കുകയുമായിരുന്നു. സംഘത്തിന്റെ ആക്രണത്തിനിടെ ചൌധരിക്ക് അടിയേല്‍ക്കുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആകാശിനെയും സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് ദിനേശ് ചന്ദ്ര ദുബെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :