കാര്‍ഷികവായ്‌പ: പലിശ സബ്‌സിഡി തുടരും

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (09:38 IST)
കാര്‍ഷികവായ്‌പയ്ക്ക് സബ്‌സിഡി നല്കുന്ന പദ്ധതി ഈ സാമ്പത്തികവര്‍ഷം മുഴുവനായും തുടരും. കര്‍ഷകര്‍ക്ക് രണ്ടുശതമാനം പലിശ സബ്‌സിഡി നല്കുന്ന പദ്ധതിയാണ് ഈ വര്‍ഷം തുടരുക.

നേരത്തെ, പലിശ സബ്‌സിഡി ജൂലായ് 31 വരെ തുടരാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. മൂന്നുലക്ഷം രൂപ വരെയുള്ള കാര്‍ഷികവായ്പകള്‍ക്ക് രണ്ടുശതമാനം പലിശ സബ്‌സിഡി നല്‍കുന്ന പദ്ധതി 2015 - 16 വരെ തുടരുന്നതിനാണ് കേന്ദ്രം അംഗീകാരം നല്‍കുക.

പൊതുമേഖല ബാങ്കുകള്‍ക്കും സ്വകാര്യമേഖലയിലെ വാണിജ്യബാങ്കുകള്‍ക്കും ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യബാങ്കുകള്‍ ഇതിനായി സ്വന്തം ഫണ്ട് ഉപയോഗിച്ച് ഹ്രസ്വകാല വിള വായ്പകള്‍ക്ക് ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :