കോട്ടയത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഗര്‍ഭിണി രോഗമുക്തയായി; ഇന്ന് ആശുപത്രി വിടും

കോട്ടയം| ശ്രീനു എസ്| Last Updated: ശനി, 23 മെയ് 2020 (14:37 IST)

കൊവിഡ് ചികിത്സയിലായിരുന്ന ഗര്‍ഭിണി(29) രോഗമുക്തയായി. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ രണ്ടുവയസുകാരന്‍ മകനും രോഗമുക്തി നേടുന്നത്. ഇന്ന് ഉച്ചയ്ക്ക് 12ന് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ചികിത്സാ വിഭാഗം മേധാവി ഡോ. ആര്‍. സജിത്കുമാര്‍ യുവതിയെ അറിയിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ ഇവര്‍ ആശുപത്രി വിടും.

അതേസമയം കൊവിഡ് ബാധിച്ച് എട്ടുപേരാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. മുംബൈയില്‍ നിന്നെത്തിയ 32കാരനും അബുദാബിയില്‍ നിന്നെത്തിയ 25കാരനുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 40കാരനായ പാറശാല സ്വദേശിയുടെ ആരേഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡിഎംഒ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :