വ്യാജവാറ്റ് പൊലീസില്‍ അറിയിച്ചെന്നാരോപിച്ച് അയല്‍വാസിയെ കുത്തിക്കൊന്ന കേസ്; പ്രതി അറസ്റ്റില്‍

പാറശ്ശാല| ശ്രീനു എസ്| Last Updated: ശനി, 23 മെയ് 2020 (14:30 IST)
വ്യാജവാറ്റ് നടത്തുന്നുവെന്ന് പൊലീസില്‍ അറിയിച്ചെന്നാരോപിച്ച് അയല്‍വാസിയെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പാറശ്ശാല മുര്യങ്കര വെട്ടുവിള വീട്ടില്‍ സനുവാണ് (39) അറസ്റ്റിലായത്.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കളിയിക്കാവിളയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് രാത്രി 9.30ന് മുര്യങ്കര വെട്ടുവിളവീട്ടില്‍ സെല്‍വരാജിനെയാണ് (55) സനു കൊലപ്പെടുത്തിയത്. സംഭവത്തില്‍ സെല്‍വരാജിന്റെ സഹോദരന്‍ ബിനുവിനും പരിക്കേറ്റിരുന്നു. പാറശാല റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ റോഡിലായിരുന്നു സംഭവം. വ്യാജവാറ്റ് പൊലീസില്‍ അറിയിച്ചതിനെ കുറിച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രകോപിതനായ സനു കത്തികൊണ്ട് സെല്‍വരാജിനെ കുത്തുന്നത്. മറ്റൊരുകേസില്‍ അറസ്റ്റിലായിരുന്ന സനു ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കു ശേഷമാണ് കൊലപാതകം നടത്തുന്നത്.

പാറശ്ശാല എസ്.എച്ച്.ഒ റോബര്‍ട്ട് ജോണി, സബ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :