അതിഥിതൊഴിലാളികളുമായി കോട്ടയത്തുനിന്ന് ഉത്തര്‍പ്രദേശിലേക്കുള്ള ട്രെയിന്‍ വൈകുന്നേരം പുറപ്പെടും; പോകുന്നത് 1464 അതിഥിതൊഴിലാളികള്‍

കോട്ടയം| ശ്രീനു എസ്| Last Updated: ശനി, 23 മെയ് 2020 (15:26 IST)
അതിഥിതൊഴിലാളികളുമായി ഉത്തര്‍പ്രദേശിലേക്കുള്ള ട്രെയിന്‍ ഇന്ന് വൈകുന്നേരം 6.45ന് പുറപ്പെടും. നാലുജില്ലകളില്‍ നിന്നുമായി 1464 അതിഥിതൊഴിലാളികളാണ് യാത്രതിരിക്കുന്നത്. യാത്രാചിലവ് ഇവരില്‍ നിന്നാണ് ഈടാക്കുന്നത്. ആഹാരവും വെള്ളവും ജില്ലാഭരണകൂടം ഒരുക്കിയിട്ടുണ്ട്.

അതിഥിതൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കുന്നതിനായി 29 കെഎസ്ആര്‍ടിസി ബസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കോട്ടയം- 778, ഇടുക്കി-98, ആലപ്പുഴ-350, പത്തനംതിട്ട 238 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള അതിഥിതൊഴിലാളികളുടെ കണക്ക്. കോട്ടയം താലൂക്കില്‍ നിന്നാണ് ഏറ്റവും അധികം തൊഴിലാളികള്‍ ഉള്ളത്. മറ്റു ജില്ലകളില്‍നിന്ന് ആകെ 686 തൊഴിലാളികളാണുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :