അനുബന്ധ വാര്‍ത്തകള്‍
- രണ്ടര പതിറ്റാണ്ടുകൾക്ക് ശേഷം കോന്നി തിരിച്ചുപിടിച്ച് എൽഡിഎഫ്
- ഒറ്റയാൾ പ്രകടനങ്ങളല്ല, മനുഷ്യരുടെ കൂട്ടായ പോരാട്ടങ്ങളാണ് ചരിത്രമെഴുതിയിട്ടുള്ളത്; നന്ദി അറിയിച്ച് വി കെ പ്രശാന്ത്
- മേയർ ബ്രോ ഇനി മുതൽ എംഎൽഎ ബ്രോ ! വട്ടിയൂർകാവ് നേടി എൽഡിഎഫ്, ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതിയ ജനവിധി
- എറണാകുളത്ത് കോൺഗ്രസ് തന്നെ, ടിജെ വിനോദിന് ജയം, ഭൂരിപക്ഷത്തിൽ വലിയ കുറവ്
- ‘മേയർ ബ്രോ’യെ നെഞ്ചോട് ചേർത്ത് വട്ടിയൂർക്കാവ്, ഞെട്ടി കോൺഗ്രസ്
ഇടതുപക്ഷത്തിന്റെ ചെങ്കോട്ട പിളർത്തി ഷാനി മോൾ, 62 വർഷത്തെ ചരിത്രം തിരുത്തി കോൺഗ്രസ്
കേരളം കാത്തിരുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ മൂന്നിടത്ത് കോൺഗ്രസും രണ്ടിടത്ത് എൽ ഡി എഫും സീറ്റ് പിടിച്ചു. എൽ ഡി എഫിന്റെ കോട്ടയായ അരൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി ഷാനി മോൾ ഉസ്മാന് വിജയം. 1992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാനിമോൾ അരൂരിൽ ജയിച്ച് കയറിയത്. 62 വർഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് അരൂരിൽ കോൺഗ്രസ് വിജയം.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിലൊഴികെ ബാക്കിയെല്ലായ്‌പ്പോളും ഷാനിമോള്‍ ഉസ്മാന്‍ ഭൂരിപക്ഷം നിലനിര്‍ത്തിയിരുന്നു. 67800 പരം വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന്‍ നേടിയത്. 65900 ഓളം വോട്ടുകളാണ് മനു സി. പുളിക്കലിന് ലഭിച്ചത്.