1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Burned dead body found from paddy field

വയലരുകിൽ കത്തിക്കരിഞ്ഞ മൃതദേഹഭാഗം കണ്ടെത്തിയതിൽ ദുരൂഹത

Dead-Body
കോഴിക്കോട്; കൊയിലാണ്ടി ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലരുകിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹ ഭാഗം കണ്ടെത്തിയതിൽ ദുരൂഹത. ഞായറാഴ്ച രാവിലെയാണ് ഊരള്ളൂർ ടൗണിൽ നിന്ന് അറ കിലോമീറ്റർ മാറി കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാഗം കണ്ടെത്തിയത്.
 
കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. സംഭവത്തെ തുടർന്ന് നിലവിൽ കാണാതായ ആളുകളെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. . 
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
ദേശീയ പതാകദിനം, എന്താണ് ഇന്ത്യൻ പതാക നിയമം