തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 15 മെയ് 2023 (20:17 IST)
മലപ്പുറം: തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത എന്നാരോപിച്ചു പോലീസിൽ പരാതി. കരുവാരക്കുണ്ട് അടയ്ക്കാക്കുണ്ട് പോത്തൻകാട്ടിലെ തോട്ടത്തിലെ ഷെഡിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു മാസം മുമ്പ് കാണാതായ പൊട്ടക്കൽ ജോയി എന്ന 70 കാരന്റെ മൃതദേഹമാവാം ഇതെന്നാണ് സംശയിക്കുന്നത്.

ഒന്നരമാസം മുമ്പെങ്കിലും ഈ മൃതദേഹം കത്തിയിട്ടുണ്ടാകും എന്നാണു പോലീസ് നിഗമനം. അസ്ഥികൂടം മാത്രമായിരുന്നു ശേഷിച്ചത്. മൃതദേഹം കണ്ടെത്തിയ ഷെഡും പൂർണ്ണമായി കത്തിനശിച്ചിട്ടുണ്ട്.


ജോയിയുടെ ബന്ധുക്കളുടേതാണ് ഈ തോട്ടം. ജോയി ഇടയ്ക്കിടെ ഇവിടെ വരാറുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :