പത്തനംതിട്ട ജില്ലയില്‍ ബുറേവി ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള ഈപ്രദേശങ്ങളില്‍ ജാഗ്രത വേണം

പത്തനംതിട്ട| ശ്രീനു എസ്| Last Modified വ്യാഴം, 3 ഡിസം‌ബര്‍ 2020 (09:35 IST)
പത്തനംതിട്ട: ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടതിനെ തുടര്‍ന്ന് ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.

ജില്ലയില്‍ ഈ ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രദേശങ്ങള്‍- അടൂര്‍ നഗരസഭ, ആറന്മുള, അരുവാപ്പുലം, അയിരൂര്‍, ചെന്നീര്‍ക്കര, ചെറുകോല്‍, ചിറ്റാര്‍, ഏനാദിമംഗലം, ഏറത്ത്, ഇരവിപേരൂര്‍, എഴുമറ്റൂര്‍, ഏഴംകുളം, ഇലന്തൂര്‍, കടമ്പനാട്, കടപ്ര, കലഞ്ഞൂര്‍, കല്ലൂപ്പാറ, കവിയൂര്‍, കൊടുമണ്‍, കോയിപ്രം, കോന്നി, കൊറ്റനാട്, കോട്ടാങ്ങല്‍, കോഴഞ്ചേരി, കുളനട, കുറ്റൂര്‍, മലയാലപ്പുഴ, മല്ലപ്പുഴശേരി, മെഴുവേലി, മൈലപ്ര, നാറാണംമൂഴി, നാരങ്ങാനം, ഓമല്ലൂര്‍, പള്ളിക്കല്‍, പന്തളം തെക്കേക്കര, പന്തളം നഗരസഭ, പത്തനംതിട്ട നഗരസഭ, പ്രമാടം, പുറമറ്റം, റാന്നി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, സീതത്തോട്, തണ്ണിത്തോട്, തിരുവല്ല നഗരസഭ, തോട്ടപ്പുഴശേരി, തുമ്പമണ്‍, വടശേരിക്കര, വള്ളിക്കോട്, വെച്ചൂച്ചിറ, മല്ലപ്പള്ളി, ആനിക്കാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :