വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 3 ഡിസംബര്‍ 2020 (07:22 IST)
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരംതൊട്ടു. വലിയ നാശനഷ്ടമാണ് ശ്രിലങ്കൻ തിരങ്ങളിൽ റിപ്പോർട്ട് ചെയ്തത്. മുല്ലത്തീവിലെ ത്രിങ്കോൻമാലയ്ക്കും പോയന്റ് പെട്രോയ്ക്കും ഇടയിലാണ് ചുഴലിക്കാറ്റ് കരയിലേയ്ക്ക് പ്രവേശിച്ചത്. 85 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെയായിരുന്നു കരയിലേയ്ക്ക് പ്രാവേശിയ്ക്കുമ്പോൾ ബുറേവിയുടെ വേഗം. ഗതിമാറി കാറ്റ് ഇന്ന് രാത്രിയീടെ തമിഴ്നാട്ടിലേയ്ക്ക് പ്രവേശിച്ച് തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേയ്ക്ക് നീങ്ങും. ഇന്ന് രാത്രിയോടെ പാമ്പനും കന്യാകുമാരിയ്കും ഇടയിലൂടെ കാറ്റ് തമിഴ്നാട്ടിലേയ്ക്ക് പ്രവേശിയ്ക്കും.
രാമനാഥപുരം, തിരുനെൽവേലി, ശിവഗംഗ, കന്യാകുമാരി എന്നി തെക്കൻ ജില്ലകളീൽ ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഇവിടെ അതീവ ജാഗ്രാതാ നിർദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി നാളെ തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേയ്ക്ക് നീങ്ങും തിരുവനന്തപുരത്തെ തീരപ്രദേശം വഴിയാണ് കാറ്റ് നീങ്ങുക. ഗതി കൂടുതൽ വടക്കോട് നീങ്ങി തെക്കൻ കേരളം മുഴുവൻ ബുറേവിയുടെ പരിധിയിൽ വരും എന്ന് ഇന്നലെ വൈകിട്ടോടെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതിവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട് 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശിയേക്കാം, ഈ
ജില്ലകളീൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ധമായേക്കും. താഴ്ന്ന ഇടങ്ങളിൽ കടലേറ്റത്തിനും സാധ്യതയുണ്ട്.