മെട്രോ കാക്കനാട് വരെ; 2017 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 20 മെയ് 2015 (15:54 IST)
കൊച്ചി മെട്രോ കലൂരില്‍ നിന്ന് കാക്കനാട് വരെ നീട്ടാന്‍ തീരുമാനം. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം. ഈ റൂട്ടില്‍ 11 സ്റ്റേഷനുകള്‍ കൂടി നിര്‍മ്മിക്കും. ഇതിനായി 2017കോടി രൂപ കൂടി അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

കൂടാതെ, സംസ്ഥാനത്ത് 106 കിലോമീറ്റര്‍ റോഡിന്റെ പുനരുദ്ധാരണത്തിനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതിനായി 279 കോടി രൂപ അനുവദിച്ചു.

ആലപ്പുഴയിലെ കോമളപുരം സ്പിന്നിംഗ് മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനായി ആറ് കോടി രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ, വിഴിഞ്ഞം പദ്ധതിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജൂലൈ മൂന്നിന് സര്‍വകക്ഷിയോഗം വിളിക്കാനും തീരുമാനമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :