പോലീസിന്റെ നൈറ്റ് പട്രോളിങ് വാഹന സീറ്റിനടിയിൽ നിന്ന് 13960 രൂപ കണ്ടെടുത്തു

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (18:38 IST)
: വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പാറശാല പോലീസ് സ്റ്റേഷനിലെ നൈറ്റ്
പട്രോളിങ് വാഹനത്തിന്റെ സീറ്റിനടിയിൽ നിന്ന് കണക്കിൽ പെടാത്ത 13960 രൂപ കണ്ടെടുത്തു. കഴിഞ്ഞ ദിവസം വെളുപ്പിന് നാല് മണിക്കാണ് സംഭവം.

ഡ്രൈവർ സീറ്റിനടിയിൽ നിന്ന് നൂറിന്റെയും ഇരുനൂറിന്റെയും അഞ്ഞൂറിന്റെയും രൂപാ നോട്ടുകൾ ചുരുട്ടിയ നിലയിലാണ് കണ്ടെടുത്തത്. ഈ സമയം വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രെയ്ഡ എസ്.ഐ ജ്യോതികുമാർ, ഡ്രൈവർ അനിൽ കുമാർ എന്നിവർക്കെതിരെ വകുപ്പ് തല നടപടിക്കു വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.

പാറ, മെറ്റൽ, റബ്ബർ തടി എന്നിവ കയറ്റിയെത്തുന്ന ലോറികൾക്ക് 200 രൂപ വരെ പൊലീസിന് കൈക്കൂലി ലഭിക്കുന്നുണ്ട്. ഇതിനൊപ്പം തമിഴ്‌നാട്ടിൽ നിന്ന് വരുന്ന റേഷനരി, മണ്ണ് കടത്ത് എന്നിവയ്ക്കും പൊലീസിന് കൈക്കൂലി ലഭിക്കുന്നുണ്ടെന്നാണ് സംസാരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :