കൈക്കൂലി: സബ് രജിസ്ട്രാർ ഓഫീസിലെ രണ്ട് ജീവനക്കാർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 5 മെയ് 2022 (20:24 IST)
കൊണ്ടോട്ടി: സബ് രജിസ്ട്രാർ ഓഫീസിലെ രണ്ട് ജീവനക്കാരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സബ്രജിസ്ട്രാർ ഓഫീസിലെ അറ്റൻഡർമാരായ കെ.കൃഷ്ണദാസ്, കെ.ചന്ദ്രൻ എന്നിവരെ പതിനായിരം രൂപയുമായാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

സ്വദേശി വർഷങ്ങൾ പഴക്കമുള്ള ആധാരം നഷ്ടപ്പെട്ടത് തിരിച്ചു കിട്ടാനായി അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിക്കുന്നതിനായാണ് ഇവർ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിക്കായിരുന്നു വിജിലൻസ് മിന്നൽ പരിശോധന നടത്തി ഇവരെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :