കൈക്കൂലി : നേത്രരോഗ വിദഗ്ധൻ പിടിയിലായി

എ കെ ജെ അയ്യര്‍| Last Modified ശനി, 5 നവം‌ബര്‍ 2022 (18:16 IST)
: കൈക്കൂലി വാങ്ങുന്നതിനിടെ നേത്രരോഗവിദഗ്ധനായ ഡോക്ടർ വിജിലൻസ് പിടിയിലായി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോ.ഷാജി മാത്യുവിനെയാണ് വിജിലൻസ് പിടികൂടിയത്.

തുമ്പമൺ സ്വദേശിയായ അജീഷിന്റെ പരാതിയെ തുടർന്ന് വിജിലൻസ് എടുത്ത നടപടിയിലാണ് ഡോക്ടർ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയായിരുന്നു സംഭവം. സർജറി നടത്തുന്നതിന് മുമ്പായി കൈക്കൂലി വാങ്ങുന്ന രീതിയായിരുന്നു ഷാജി മാത്യുവിന്റേത്. എന്നാൽ അജീഷിന്റെ പിതാവ് അച്യുതന്റെ സർജറിക്ക് മുമ്പ് പണം നൽകിയിരുന്നില്ല.

ഡിസ്ചാർജ്ജ് ചെയ്യണമെങ്കിൽ മൂവായിരം രൂപ നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. തുടർന്ന് അജീഷ് ആന്റി കറപ്‌ഷൻ വിഭാഗത്തെ സമീപിക്കുകയായിരുന്നു. വിജിലൻസ് നൽകിയ നോട്ടുകൾ അജീഷ് ഡോക്ടർക്ക് കൈമാറുന്നതിനിടെ പിടികൂടുകയും ചെയ്തു. ഡി.വൈ.എസ്.പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഡോ.ഷാജി മാത്യുവിനെ അറസ്റ്റ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :