കൈക്കൂലി: വില്ലേജ് ഓഫീസർ പിടിയിലായി

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (15:29 IST)
ഇടുക്കി: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫീസർ കെ.ആർ.പ്രമോദ് കുമാറാണ് വിജിലൻസിന്റെ പിടിയിലായത്.

തിരുവനന്തപുരം നേമം സ്വദേശിയായ പ്രമോദ് കുമാർ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന് മൂവായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലായത്. വിജിലൻസ് ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രമോദിനെ പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :