കൈക്കൂലി: സർവകലാശാലാ അസിസ്റ്റന്റിനെ പിരിച്ചുവിടാൻ ശുപാർശ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (18:51 IST)
കോട്ടയം : കൈക്കൂലി വാങ്ങിയ സംഭവത്തിൽ സസ്പെൻഷനിലായ എം.ജി.സർവകലാശാലാ അസിസ്റ്റന്റ് സി.ജെ.എൽസിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ നൽകി. ഇവർക്കെതിരെയാണ് നിലവിലെ എല്ലാ അന്വേഷണ റിപ്പോർട്ടുകളും ഉള്ളത്.

തിരുവല്ല സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ കൈയിൽ നിന്ന് പല തവണയായി ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു കേസ്. എം.ബി.എ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ വേഗം ലഭിക്കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

കഴിഞ്ഞ ജനുവരിയിൽ പതിനയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്യൂൺ തസ്തികയിൽ നിന്ന് അസിസ്റ്റന്റ് തസ്തികയിലേക്ക് എത്തിയ ആളാണ് എൽസി. വിജിലൻസ് കോടതിയുടെ നടപടി പൂർത്തിയാക്കിയ ശേഷമേ അന്തിമ നടപടി കൈക്കൊള്ളാൻ കഴിയു എന്നാണു അധികൃതർ പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :