1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Boy fall from train at kottayam

കോട്ടയത്ത് ട്രെയിനില്‍ നിന്നുവീണ പതിനൊന്നുകാരന്‍ മരിച്ചു

Train
കോട്ടയത്ത് ട്രെയിനില്‍ നിന്നുവീണ പതിനൊന്നുകാരന്‍ മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാന്‍ ആണ് മരിച്ചത്. രാത്രി ശുചിമുറിയില്‍ പോകുമ്പോള്‍ ട്രയിന്‍ കുലുങ്ങുകയും ഇഷാന്‍ വാതിലിലൂടെ പുറത്തേക്ക് വീഴുകയുമായിരുന്നു. 
 
മൂലേടം ഭാഗത്തുവച്ച് രാത്രി 11.45നായിരുന്നു സംഭവം. ഉടന്‍ ട്രെയിനിന്റെ ചങ്ങല വലിച്ച് നിര്‍ത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
അടുത്ത ലേഖനം
കൊവിഡിന്റെ ഭാരവും ജനങ്ങൾക്ക്? നികുതി നിരക്ക് ഉയർത്താൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്