കായംകുളത്ത് ജ്വല്ലറിയില്‍ മോഷണം; ലോക്കര്‍ തുറക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 സെപ്‌റ്റംബര്‍ 2021 (20:39 IST)


കായംകുളത്ത് ജ്വല്ലറിയില്‍ മോഷണം. മുനിസിപ്പല്‍ ഓഫീസിനു സമീപത്തെ സാധുപുരം ജ്വല്ലറിയിലാണ് മോഷണം നടന്നത്. എന്നാല്‍ ജ്വല്ലറിയിലെ ലോക്കര്‍ തുറക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെട്ടു. ജ്വല്ലറിയോട് ചേര്‍ന്നുള്ള വൈദ്യശാലയുടെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.

ചെറിയ സ്വര്‍ണ ഉരുപ്പടികള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ മറച്ചായിരുന്നു മോഷണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :