കണ്ണൂരിലെ അഞ്ചു പഞ്ചായത്തുകളിൽ 14ന് ഹർത്താൽ നടത്താൻ എൽ.ഡി.എഫ്

എ കെ ജെ അയ്യര്‍| Last Modified ശനി, 11 ജൂണ്‍ 2022 (19:16 IST)
കണ്ണൂർ: ജില്ലയിലെ അഞ്ചു പഞ്ചായത്തുകളിൽ പതിനാലാം തീയതി ഹർത്താൽ നടത്താൻ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ടാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചത്.

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, ആറളം, കേളകം, കണിച്ചാർ, അയ്യൻകുന്ന് എന്നീ അഞ്ചു പഞ്ചായത്തുകളിൽ അന്ന് രാവിലെ ആറ് മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചത്.

എം. വിജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ടു കീഴ്പ്പള്ളിയിലും പതിമൂന്നാം തീയതി കേള്കാതും പൊതുയോഗങ്ങൾ സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലും എൽ.ഡി.എഫ് ഹർത്താൽ ആചരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :