വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 11 ജൂണ്‍ 2022 (19:13 IST)
പത്തനാപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. മാങ്കോട് സ്വദേശി പ്രണവിനെയാണ് കഴിഞ്ഞ ദിവസം പോലീസ് കോവളത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

കലശലായ വയറുവേദനയെ തുടർന്ന് മാതാപിതാക്കൾ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി ആറ്‌ മാസം ഗരഭിണിയാണെന്നറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ പത്തനാപുരം പോലീസിൽ പരാതി നൽകി. പ്രണവും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പല തവണ പ്രണവ് പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

വിവരം അറിഞ്ഞതോടെ പ്രണവ് ഒളിവിൽപോയ. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് ഇയാളെ കോവളത്തു ഒരു റിസോർട്ടിൽ നിന്നാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :