കുമളി|
jibin|
Last Modified വ്യാഴം, 20 നവംബര്‍ 2014 (11:43 IST)
കേരളത്തെ ആശങ്കയിലാഴ്‌ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്നു. നിലവില്‍ 141.8 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഒരുമണിക്കൂറോളം മഴ പെയ്താല്‍ ഇന്നുതന്നെ ജലനിരപ്പ് 142 അടിയെത്തുമെന്ന് ഉറപ്പായി. അതേസമയം ജലനിരപ്പ് ഉയര്‍ന്നിട്ടും തമിഴ്നാട് വിഷയത്തില്‍ അനങ്ങാപ്പാറ നയം തുടരുകയാണ്.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്യുന്നില്ല, നീരൊഴുക്കും കുറഞ്ഞു. എന്നാല്‍, കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് പൂര്‍ണ്ണമായും കുറച്ചതുപോലെയാണ്. ഈ സാഹചര്യത്തിലാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. കഴിഞ്ഞ ദിവസം 147 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോയിരുന്നത്. ഇതില്‍ നിന്ന് വീണ്ടും അളവ് കുറച്ചിരിക്കുകയാണ് തമിഴ്‌നാട്.
നേരത്തെ 142 അടിയെത്തിയാല്‍ ഷട്ടറുകള്‍ തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചിരുന്നു. എന്നാല്‍ 142 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യം വന്നുചേര്‍ന്നിട്ടും സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള രൂപരേഖ തമിഴ്നാട് കേരളത്തിന് നല്‍കിയിട്ടില്ല. അതോടൊപ്പം ജലനിരപ്പ് 141.8 അടിയിലെത്തുമ്പോള്‍ മുന്നറിയിപ്പ് നല്‍കുമെന്നും തമിഴ്നാട് പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലൊരു അറിയിപ്പും ജില്ലാ ഭരണകൂടത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ തമിഴ്‌നാടിന്റെ നിലപാട് എന്താണെന്ന് എത്രയും വേഗം അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാടില്‍ നിന്നു ജാഗ്രതാ നിര്‍ദേശം നല്‍കിയാലുടന്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കുമെന്നും കലക്ടര്‍ പറയുന്നുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.