പോലീസ് ആക്ട് ഭേദഗതിക്കെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2020 (12:39 IST)
തിരുവനന്തപുരം: പോലീസ് ആക്ടിലെ ഭേദഗതിക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഹൈക്കോടതിയിൽ ഹർജി നൽകുക.

പുതിയ നിയമഭേദഗതി പൗരാവകാശത്തിന് മുകളിലുള്ള കടന്നുകയറ്റമാണെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പോലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്. എന്നാൽ ഫലത്തിൽ ഈ ഭേദഗതി വ്യക്തിസ്വാതന്ത്ര്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി കോടതിയെ സമീപിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :