നേതൃയോഗത്തിൽ പങ്കെടുക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ, ബിജെപിയിൽ ചേരിപോര് കനക്കുന്നു

അഭിറാം മനോഹർ| Last Modified വെള്ളി, 20 നവം‌ബര്‍ 2020 (16:30 IST)
തെരഞ്ഞെടുപ്പ് അടുത്ത വേളയിലും പാർട്ടി നേതൃത്ത്വത്തിനെതിരായ പ്രതിഷേധം കടുപ്പിച്ച് ശോഭാ സുരേന്ദ്രൻ. ഇന്ന് നടക്കുന്ന ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ യോഗത്തിന് പങ്കെടുക്കേണ്ട എന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രൻ.

തദ്ദേശതെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് പോര് പാർട്ടിക്ക് വലിയ തലവേദനയാണ് ഇപ്പോൾ സൃഷ്ടിക്കുന്നത്. സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നും ശോഭാ സുരേന്ദ്രൻ വിട്ടുനി‌ൽക്കുകയാണ്. വ്യക്തിവിരോധം മൂല മൂലം കെ.സുരേന്ദ്രൻ തന്നെ ഒതുക്കിയെന്ന് ആരോപിച്ച് ഇതിനിടെ ശോഭാ സുരേന്ദ്രൻ കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്‌തിരുന്നു. കേന്ദ്രം പ്രശ്‌നത്തിൽ ഇടപെടണമെന്നാണ് ശോഭാ സുരേന്ദ്രന്റെ ആവശ്യംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :