മരണവാർത്ത എഴുതാൻ കാത്തിരുന്നവർ എന്റെ തി‌രിച്ചു‌വരവ് കണ്ട് അതിശയിച്ചിരിക്കുകയാണ്: ഖുശ്‌ബു

അഭിറാം മനോഹർ| Last Updated: വെള്ളി, 20 നവം‌ബര്‍ 2020 (18:16 IST)
തനിക്കുണ്ടായ കാർ അപകടം വ്യാജമാണെന്ന പ്രചാരണങ്ങൾക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുഷ്‌ബു. ഖുഷ്‌ബു നല്ല നടിയാണെന്നും ഇതിലും നല്ല തിരക്കഥ ബിജെപി തയ്യാറാക്കണമെന്നുമുള്ള തരത്തിലായിരുന്നു ഖുഷ്‌ബുവിനെതിരെയുള്ള കാർട്ടൂണിസ്റ്റ് ബാലയുടെ വിമർശനങ്ങൾ. ഇതിനെതിരെയാണ് ഖുഷ്‌ബു ശക്തമായി പ്രതികരിച്ചിരിക്കുന്നത്.

നിങ്ങൾക്ക് വേണ്ടി പോരാടിയ എന്നോട് ഇങ്ങനെ സംസാരിക്കുന്നതില്‍ ലജ്ജിക്കുന്നു.
എന്നാണ് ഖുഷ്‌ബു ട്വീറ്റ് ചെയ്‌തത്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അപകടമുണ്ടാക്കാന്‍ ശ്രമിക്കുക. മരണം കാണുന്ന നിമിഷം, നിങ്ങളുടെ പാന്റ്‌സ് നനയുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം നിങ്ങള്‍ എന്നെപ്പോലെ ധൈര്യമുള്ള ഖുഷ്‌ബു പറഞ്ഞു.

തന്റെ മരണവാർത്ത എഴുതാൻ കത്തിരുന്നവർ തന്റെ തിരിച്ചു വരവ് കണ്ട് അതിശയിച്ചിരിക്കുകയാണ് എന്ന് ഖുശ്ബു മറ്റൊരു ട്വീറ്റില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :