തമിഴകത്ത് താമര വിരിയിക്കാൻ തന്ത്രങ്ങളുമായി അമിത് ഷാ, ചെന്നൈയിൽ നിർണായക നീക്കങ്ങൾ

അഭിറാം മനോഹർ| Last Modified ശനി, 21 നവം‌ബര്‍ 2020 (12:24 IST)
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയിലെത്തും. അണ്ണാ ഡിഎംകെ സഖ്യം തുടരണമോ എന്നത് സംബന്ധിച്ചും തമിഴ്‌നാട്ടിൽ മുരുകനെ മുൻനിർത്തി ഹിന്ദുത്വ അജൻഡ ഉയർത്തി കൊണ്ടുവരുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകും. അതേസമയം സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെ സംബന്ധിച്ച് ഇനിയും വ്യക്തത വരുത്താത്ത സൂപ്പർ താരം രജനീകാന്തിനെ അമിത് ഷാ സന്ദർശിച്ചേക്കില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ വേരുറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. തമിഴ്‌നാട്ടിൽ പാർട്ടിക്ക് വളരാൻ അനുകൂലമായ അന്തരീക്ഷം ഉണ്ടെങ്കിലും അത് മുതലെടുക്കാനാവുന്നില്ലെന്ന വികാരം ബിജെപി കേന്ദ്രനേതൃത്വത്തിനുണ്ട്. അതേസമയം അമിത് ഷായുടെ സാന്നിധ്യത്തിൽ ഏതാനും പ്രമുഖർ ബിജെപിയിൽ എത്താൻ സാധ്യതയുള്ളതായു റിപ്പോർട്ടുകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :